ഒറ്റുക്കാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം: സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച

അഭിറാം മനോഹർ

തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (12:18 IST)
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴിക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യവുമായി യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തിനോട് അനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശിനായി പ്രസ്ഥാനത്തെ ഒറ്റുക്കൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചാണ് ഭീഷണി മുദ്രാവാക്യം ആരംഭിക്കുന്നത്.
 
പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുക്കാരാ സന്ദീപേ പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ്1 പ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം തന്നെ ഒറ്റുക്കാരനെന്ന് വിളിക്കുന്നവരോട് യഥാര്‍ഥ ഒറ്റുക്കാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നോട്ട് പോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍