എറണാകുളത്തും മലപ്പുറത്തും വാഹനാപകടം; മൂന്ന് പേർ മരിച്ചു

Webdunia
ബുധന്‍, 1 മെയ് 2019 (10:48 IST)
മലപ്പുറത്തും എറണാകുളത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. മലപ്പുറത്ത് മണൽ ലോറി ഇടിച്ച് ബൈക്ക് യാത്രികനാണ് മരിച്ചത്. എടവണ്ണയിലാണ് സംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി സി എ രമേശാണ് മരിച്ചത്. 
 
എറണാകുളത്തുണ്ടായ അപകടത്തിൽ രണ്ട് കോട്ടയം സ്വദേശികളാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്തുവെച്ച് കാർ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. കൊച്ചി വിമാനത്താവളത്തിൽ നിന്നും ബന്ധുവിനെ കൂട്ടി കോട്ടയത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article