സ്വയംഭോഗ രംഗത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് ദിവസം ട്രോളുകൾ; ചുട്ട മറുപടി നൽകി സ്വരാ ഭാസ്‌കർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Webdunia
ബുധന്‍, 1 മെയ് 2019 (10:19 IST)
നിലപാടുകളുടെയും വിമർശകർക്കെതിരെയുള്ള മറുപടികളുടെ പേരിലും ഏറെ ശ്രദ്ധേയായ താരമാണ് സ്വരാ ഭാസ്‌കർ‍. ‘വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിലെ വൈബ്രേറ്റര്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിന് നിരവധി വിമര്‍ശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. ഈ വിമർശനങ്ങൾക്കെല്ലാം കടുത്ത ഭാഷയിൽ തന്നെ താരം മറുപടിയും നൽകിയിരുന്നു.
 
എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിലെ സ്വയംഭോഗരംഗത്തിന്റെ പേരിലാണ് സ്വരയ്ക്കെതിരേ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നത്. തെരഞ്ഞെടുപ്പിൽ സ്വര ഭാസ്‌കറെ പോലെയാകരുത്..നിങ്ങളുടെ വിരലുകള്‍ ചിന്തിച്ച് ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ”. എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു പുരുഷന്റെയും സ്ത്രീയുടേയും ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായത്.
 
ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള താരത്തിന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
 
‘ഓഹ്, എന്റെ പേര് പ്രശസ്തമാക്കാന്‍ വേണ്ടി വിയര്‍പ്പൊഴുക്കി കൊണ്ട് എന്റെ ട്രോളുകള്‍ വീണ്ടും പണി തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ വളരെയേറെ ആത്മാര്‍ത്ഥയായുള്ളവരും നല്ലവരുമാണ്. അവരുടെ ഭാവന അല്പം പരിമിതമാണ് എന്നിരുന്നാലും നിങ്ങള്‍ രണ്ടു പേരുടെയും പ്രയത്‌നം എനിക്കൊരുപാടിഷ്ടപ്പെട്ടു”- സ്വര ട്വീറ്റ് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article