എറണാകുളത്തും വയനാട്ടിലും തള്ളിയ സരിതയുടെ നാമനിർദേശ പത്രിക അമേഠിയിൽ സ്വീകരിച്ചതെങ്ങനെ?

ചൊവ്വ, 23 ഏപ്രില്‍ 2019 (14:15 IST)
എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികൾ തള്ളിയ, സോളാർ കേസ് പ്രതി സരിത എസ് നായരുടെ നാമനിർദേശ പത്രിക അമേഠിയിൽ സ്വീകരിക്കപ്പെട്ടത് ഗുരുതരമായ നിയമപ്രശ്നങ്ങൾ ഉയർത്തുന്നതായി റിപ്പോർട്ട്. ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ നിന്ന് മാത്രമേ മത്സരിക്കാനാവൂ എന്നിരിക്കെ മൂന്നാമതൊരു മണ്ഡലത്തിൽ നാമനിർദേശ പത്രിക സ്വീകരിച്ചത് സങ്കീർണ്ണമായ സാഹചര്യമാണെന്ന് നിയമവിദഗ്ദരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
 
ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു സ്ഥാനാർത്ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രിക നൽകാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാൽ ആ സ്ഥാനാർത്ഥിയെ മത്സരിക്കാൻ അയോഗ്യതയുള്ളയാളായാണ് കണക്കാക്കെണ്ടെതെന്ന് റിപ്പോർട്ടിൽ പറയുന്നു. 
 
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികൾ സരിതാ എസ് നായരുടെ പത്രികകൾ തള്ളിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍