ശബരിമല സുരക്ഷാ ചുമതലയില്‍ നിന്നും ശ്രീജിത്തിനെയും മനോജ് ഏബ്രഹാമിനെയും മാറ്റി; പകരം പി വിജയനും രാഹുല്‍ ആര്‍ നായരും

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (09:37 IST)
ശബരിമല സുരക്ഷാ ചുമതലയിൽ നിന്നും നിലവിൽ ചുമതല വഹിക്കുന്ന ഐ.ജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി. ഇവര്‍ക്ക് പകരമായി സന്നിധാനത്ത്‌ ഐ.ജി. പി.വിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍.നായരും ചുമതല വഹിക്കും.
 
ശബരിമല നട ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ അഞ്ചിന് തുറക്കുമ്പോളുള്ള സുരക്ഷ ചുമതല ഇപ്പോൾ ഐ.ജി. പി.വിജയനും പമ്പയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍.നായർക്കുമാണ്. 
 
മരക്കൂട്ടത്ത്‌ ഐ.പി.എസ്. ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള സുരക്ഷ തൃശ്ശൂര്‍ റെയ്ഞ്ച്‌ ഐ.ജി.ക്കാണ് നല്‍കിയിരിക്കുന്നത്. നാലാം തീയതി മുതല്‍ ശബരിമലയും പരിസരവും പോലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article