മാഹിയിൽ ചോരകൊണ്ട് കണക്ക് തീർക്കൽ? സിപി‌എം പ്രവർത്തകന് പിന്നാലെ ആർ എസ് എസ് പ്രവർത്തകനും കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 8 മെയ് 2018 (08:03 IST)
മാഹിയില്‍ സിപിഎം നേതാവിനെ ആര്‍എസ്എസ് വെട്ടിക്കൊന്നു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആർ എസ് എസ് വെട്ടിക്കൊന്നത്. 
 
മാഹി പള്ളൂരില്‍ വച്ചായിരുന്നു സംഭവം. കണ്ണൂരില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് കണ്ണൂരിന്റെ സമീപ പ്രദേശമായ മാഹിയില്‍ കൊലപാതകം നടന്നിരിക്കുന്നത്.  
 
അതേസമയം, ബാബുവിന്റെ മരണത്തിന് ഒരു മണിക്കൂർ തികയുന്നതിന് മുൻപ് മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ചു. ന്യൂമാഹിയിലെ ഷൈനോജ് എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
അതേസമയം, മാഹിയില്‍ സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും സിപിഎം ഹര്‍ത്താല്‍ നടത്തും. ബാബുവിനെ കൊന്നത് ആര്‍ എസ് എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article