കത്തുവയിലെ പെൺകുട്ടിയുടെ കൊലപാതകം; കേരളത്തേയും ബാധിച്ചു, ഒരു വിഭാഗം മുസ്ളീങ്ങൾ വീണുപോയെന്ന് മുഖ്യമന്ത്രി

ഞായര്‍, 6 മെയ് 2018 (10:06 IST)
കത്തുവയിൽ എറ്റ് വയസ്സുകാരി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തേയും ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയെ ആക്രമിച്ചവര്‍ ഒരുക്കിയ വലയില്‍ സംസ്ഥാനത്തെ ഒരു വിഭാഗം മുസ്ലീങ്ങള്‍ വീണുപോയെന്നും മുഖ്യമന്ത്രി കേരള മുസ്ലിം ജമാഅത്ത് ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ വ്യക്തമാക്കി.
 
കേരളത്തിൽ അത്തരക്കാർ ഹർത്താൽ നടത്തി. ഹര്‍ത്താലിലൂടെ വര്‍ഗീയ കലാപമായിരുന്നു അവരുടെ ലക്ഷ്യം. പോലീസിന്റെ ഫലപ്രദമായ ഇടപെടല്‍ കലാപം ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ജനവിഭാഗങ്ങളുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുത്താണു ചെറുക്കേണ്ടതെന്നും പിണറായി ഓര്‍മിപ്പിച്ചു
 
ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍