മകളെ കൊന്ന പ്രതി ജയിൽ ബിരിയാണിയും ചപ്പാത്തിയും തിന്ന് സുഭിക്ഷമായി കഴിയുന്നു, അമീറുൽ ഇസ്ലാമിനെ ഉടൻ തൂക്കിലേറ്റണമെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ അമ്മ

വെള്ളി, 4 മെയ് 2018 (18:23 IST)
കൊച്ചി; തന്റെ മകളെ കൊന്ന പ്രതി അമീറുൽ ഇസ്ലാമിനെ ഉടൻ തൂക്കിലേറ്റണമെന്ന്‌ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിയുടെ അമ്മ. തൂക്കിക്കൊല്ലും എന്ന് പറഞ്ഞതുകൊണ്ട് കാര്യമായില്ല. ഇത് നടപ്പിലാക്കണം. തന്റെ മകൾ കൊല്ലപ്പെട്ടിട്ട് ഏപ്രിൽ 28ന് രണ്ട് വർഷം പൂർത്തിയായി. എന്നീട്ടും പ്രതി ഇപ്പോഴും ജയിലിൽ സുഖിച്ച് കഴിയുകയണെന്ന്‌ ഇവർ പറയുന്നു.
 
പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൽ ഇയാൾക്ക് പിന്നിൽ മറ്റാരോ ഉണ്ട് എന്ന് സംശയം തോന്നുന്നുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരേയും ശിക്ഷിക്കണം. പ്രതി അമീറുൽ ഇസ്ലാം ഇപ്പോഴും ജയിലിൽ ബിരിഒയാണിയും ചപ്പാത്തിയും തിന്ന്‌ സുഭിക്ഷമായി ജീവിക്കുകയാണെണ്. ഇയാളെ എത്രയും പെട്ടന്ന് തൂക്കിലേറ്റണം എന്നതാണ് തന്റെ ആവശ്യം എന്നും ഇതിനായി ചീഫ് ജസ്റ്റിസിന് കത്തയച്ചതായും ഇവർ പറയുന്നു.
 
സാമൂഹ്യ മാധ്യമങ്ങളിൽ മോഷമായി ചിത്രീകരിക്കപ്പെടുന്നതായും ഇവർ ആരോപണമുന്നയിക്കുന്നുണ്ട്. മോബൈൽ ഫോണുകളും സാമൂഹ്യ മാധ്യമങ്ങളും കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പുറത്തിറങ്ങിയാൽ ആളുകൾ മോശമായ രീതിയിൽ ചിത്രങ്ങൾ എടുക്കുകയാണ്. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ശാരീരിക പ്രശ്നങ്ങൽ ഉള്ളതുകൊണ്ടാണ് തുണികൾ പുറത്ത് അലക്കാൻ കൊടുത്തത് എന്നും നല്ലരീതിയിൽമുടി ചീകിയാൽ ബ്യൂട്ടി പാർലറിൽ പോയതായി ചിത്രീകരിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍