പതിനാറുകാരിയെ നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീവച്ചു കൊന്നു

ശനി, 5 മെയ് 2018 (18:00 IST)
റാഞ്ചി: ജാർഗണ്ഡിൽ 16കാരിയെ നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് തീ വച്ചു കൊന്നു. സംഭവത്തിൽ പൊലീസ് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കുറ്റവാളികളെ ഇതേവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. ചത്ര ജില്ലയിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 
 
വീട്ടിലുള്ളവർ വിവാഹത്തിനു പോയ സംയംനോക്കി നാലുപേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തു കോണ്ടുപോയി കുട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ വില്ലേജ് കൌൺസിലർക്ക് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നെങ്കിലുംസംഭവം ആരുമറിയാതെ ഒത്തു തീർക്കാനാണ് വില്ലേജ് കൌൺസിലർ ശ്രമിച്ചത്. 
 
കുറ്റവാളികളെകൊണ്ട് 100 തവണ ഏത്തമിടീച്ച് 50000 രൂപ പിഴയുമടച്ച് കേസ് ഒത്തുതീർക്കാനുള്ള വില്ലേജ് കൌൺസിലറുടെ തീരുമാനത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തതോടെ പ്രതികൾ വീട്ടിൽ കയറി പെൺകുട്ടിയെ തീ വച്ച് കൊലപ്പെടുത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍