റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2025 (19:22 IST)
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നയം മാറ്റത്തിനൊരുങ്ങി അമേരിക്ക. യുദ്ധം അതിവേഗത്തില്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി ഉന്നത യു എസ് ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിഷയം സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
 
യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യന്‍ പ്രതിനിധി സംഘവുമായി ചൊവ്വാഴ്ച റിയാദില്‍ കൂടിക്കാഴ്ച നടത്തുക. യുദ്ധത്തില്‍ നിന്നും പിന്‍മാറുന്നതിനായി ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ട്രംപ് പുടിന് നല്‍കിയതായി യു എസ് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം ട്രംപിന്റെ ഈ നീക്കം യുഎസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍