അമേരിക്കയില്‍ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപദേശകനായ ഇലോണ്‍ മസ്‌കുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ ട്രംപ് തീരുമാനമെടുത്തത്. സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. പിരിച്ചുവിട്ടവരില്‍ ഊര്‍ജ്ജം, ആരോഗ്യം, കൃഷി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഉള്ളത്.
റവന്യൂ സര്‍വീസിലെ ആയിരക്കണത്തോളം പേരെ അടുത്താഴ്ച പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രൊബേഷനറി ജീവനക്കാരെയാണ് പിരിച്ചുവിട്ടവരില്‍ അധികവും. പിരിച്ചുവിടലില്‍ മസ്‌കിന്റെ ഇടപെടലിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതേസമയം കൃത്യമായ ഓഡിറ്റ് നടത്തിയാണ് പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.