സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ സഹായഹസ്‌തവുമായി പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തിയാണ് അദ്ദേഹം ചെക്ക് കൈമാറിയത്.
യുഎഇ എക്‍സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് 8316 കോടിയുടെ നഷ്‌ടമാണ് ഉണ്ടായതെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.