ഉമർ ഖാലിദിനു നേരെ വെടിയുതിർത്ത അക്രമിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (15:21 IST)
ഡൽഹി: ജെ എൻ യുവിലെ വിദ്യാർത്ഥിനേതാവ് ഉമർ ഖാലിദിനു നേരെ വെടിയുതിർത്ത അക്രമിയൂടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.അക്രമത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നും പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ സിസിടിവി ക്യാമറയിൽ നിന്നുമണ് അക്രമിയുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. 
 
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  ഇന്നലെ നിയമസഭക്ക് സമീപം കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഒരു ചടങ്ങിൽൽ പങ്കെടുക്കാനെത്തിയ ഉമർ ഖാലിദിനുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. 
 
ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷപ്പെടുന്നതിനിടയിൽ വെടിയുതിർക്കാനുപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് വീണിരുന്നു. ഇത് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ‘ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവർക്ക് ഭയപ്പെടേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്‘ എന്നാണ് അക്രമത്തെ കുറിച്ച് ഉമർഖാലിദ് പ്രതികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article