ദാഹമകറ്റാൻ ഈ പാനീയങ്ങൾ വേണ്ട !

ചൊവ്വ, 14 ഓഗസ്റ്റ് 2018 (12:55 IST)
പെട്ടന്ന് ദാഹം തോന്നുമ്പോൾ കുടിക്കാനായി ഇന്ന് പല തരത്തിലുള്ള ഡ്രിംഗ്സ് മാർക്കറ്റിൽ ലഭ്യമണ്
ദാഹമകറ്റാൻ വെള്ളം കുടിക്കുന്നതിനെക്കാൾ ഇത്തരം രാസ പാനിയങ്ങൾ കുടിക്കാനാണ് നമ്മളിൽ കൂടുതൽ പേർക്കും ഇഷ്ടം. ഇവയുടെ രസിപ്പിക്കുന്ന രുചി നമ്മെ കീഴടക്കിയിരിക്കുന്നു. എന്നാൽ ദഹിച്ചു വലഞ്ഞിരിക്കുമ്പോഴും തൊണ്ട ഡ്രൈ ആയിരിക്കുമ്പോഴും ഇത്തരം പാനിയങ്ങൾ കുടിക്കുന്നത് നല്ലതല്ല.
 
ഇത്തരത്തിൽ പ്രധാനമായും ഒഴിവാക്കേണ്ട ഒന്നാണ് സ്പോർട്ട്സ് ഡ്രിംഗ്സ്. കായിക താരങ്ങൾ മത്സത്തിനിടെ കുടിക്കുന്ന പാനിയങ്ങളാണിത്. ധാരാളം ഇലക്ട്രോലൈറ്റ്സ് അടങ്ങിയിട്ടുള്ളവാണിവ. ശാരീരം നിരന്തരമായി അധ്വാനത്തിലേർപ്പെടുന്നവർക്ക് സോഡിയം, പൊട്ടാസ്യം എന്നിവ അധികമായി നഷ്ടമാകുമ്പോഴാണ് ഇലക്ട്രോലൈറ്റ് കുടിക്കുന്നത്. 
 
ശാ‍രീരികമാ‍യി അത്രത്തോളം അധ്വാനിക്കാത്തവരിൽ വലിയ അളവിൽ ഇത് കലോറി എത്തിക്കും. കാർബോണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്സ് ദാഹം തോന്നുമ്പോൾ കുടിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തിനുള്ളിൽ മുറിവുകൾ ഉണ്ടാക്കുന്നതിന് കാരണമാകും. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പഞ്ചസാരയും രാസ പഥാർത്ഥങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍