തലശേരിയിൽ നീന്തൽ മത്സരത്തിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:52 IST)
തലശേരി: സബ്ജില്ലാതലത്തിലുള്ള നീന്തൽ മത്സരത്തിനിടയിൽ അധ്യാപകരും വിദ്യാർതത്ഥികളും നോക്കി നിൽക്കെ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി മുങ്ങി മരിച്ചു. ടെമ്പിൾഗേറ്റ് ജഗന്നാ‍ഥ ക്ഷേത്രത്തിലെ ക്ലുളത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ന്യൂമാഹി എം എം ഹയർസെക്കണ്ടരി സ്കൂളിലെ വിദ്യാർത്ഥി 14കാരനായ ഹൃദിക് രാജാണ് മുങ്ങി മരിച്ചത്. 
 
നീന്തൽ മത്സരത്തിനിടയിൽ മറ്റു വിദ്യാർത്ഥികൾ മുന്നേറുന്നതിനിടെ പിന്നീലായിരുന്ന ഹൃദിക് കുളത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തികൊണ്ടിരുന്ന ഒരു രക്ഷിതാവാണ് ഹൃദിക്ക് മുങ്ങുന്നത് കണ്ടത്. എന്നാൽ അപ്പേഴേക്കും ഹൃദിക്ക് വെള്ളത്തിലേക്ക് താഴ്ന്നിരുന്നു.
 
എ ഇ ഒ ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്ത് ഇണ്ടായിരുന്നെങ്കിലും ആർക്കും കുട്ടിയെ രക്ഷിക്കാനായില്ല. തലശേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. തുടർന്ന് കണ്ണൂരിൽ നിന്നു സ്കൂബ സംഘമെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നീട്ടിരുന്നു.
 
ശക്തമായ മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരിക്കുന്ന സമയത്ത് നീന്തൽ മത്സരം നടത്തിയതിൽ വൻ പ്രതിശേധമുയരുന്നുണ്ട്. കുളത്തിൽ ചെളി അടിഞ്ഞു കിടന്നതിനാലാണ് തിരച്ചിൽ വൈകാൻ കാരണം. ഇത്തരമൊരു കുളത്തിൽ നീന്തൽ മത്സരം സംഘടിപ്പിച്ചതാണ് അപകടത്തിന് വഴിവച്ചത്. ഫയർഫോഴ്സിനെ വിവരം അറിയിക്കാതെയാണ് നീന്തൽ മത്സരം സംഘടപീച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍