‘ചേട്ടാ കുറച്ച് ഉപ്പ്, കുറച്ച് വെള്ളം ’- കളക്ടറോട് ഒന്നാം ക്ലാസുകാരൻ

ചൊവ്വ, 14 ഓഗസ്റ്റ് 2018 (10:46 IST)
പ്രളയക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ഇതിലൊന്നായ മുരിക്കാശേരി രാജപുരത്തെ ക്യാമ്പിലെ നിജസ്ഥിതികൾ മനസ്സിലാക്കാനെത്തിയ ഇടുക്കി ജില്ലാ കളക്ടറെ അമ്പരപ്പിച്ച് ഒന്നാം ക്ലാസുകാരൻ.
 
നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ഒന്നാം ക്ലാസുകാരനായ കുട്ടിയുടെ ചേട്ടായെന്ന വിളി കേട്ടാണ് കളക്ടര്‍ തിരിഞ്ഞു നോക്കിയത്. ചേട്ടാ കുറച്ച് ഉപ്പ് തരാമോ എന്ന കുട്ടിയുടെ ചോദ്യം കേട്ട് കളക്ടര്‍ മടികൂടാതെ ഉപ്പ് വിളമ്പി കൊടുത്തു. 
 
ഉപ്പ് നൽകിയതും കുട്ടി വെള്ളവും ചോദിച്ചു. ഉടനെ കളക്ടർ കുടിക്കാന്‍ വെള്ളവും കൊടുത്തു. ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വേള സന്തോഷം പകരുന്നതായി ഒന്നാം ക്ലാസുകാരന്റെ പ്രവൃത്തി.
 
എല്ലാവര്‍ക്കും സുരക്ഷിത താമസം ഒരുക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍