ബിജെപിയിലും അതൃ‌പ്‌തി പരസ്യമാകുന്നു, ശോഭാ സുരേന്ദ്രന്റെ പരാതി കേൾക്കണമായിരുന്നുവെന്ന് ഒ രാജഗോപാൽ

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:37 IST)
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിലും അസംതൃപ്‌തി പരസ്യമാകുന്നു. തെഅരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലെടുക്കാൻ ബിജെപിക്കായില്ലെന്ന് നേതൃത്വത്തെ വിമർശിച്ചുകൊണ്ട് ഒ രാജഗോപാൽ പറഞ്ഞു.  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്നും ഒ രാജഗോപാൽ അഭിപ്രായപ്പെട്ടു.
 
തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നാണ് ഒ രാജഗോപാലിന്‍റെ വിലയിരുത്തൽ. കോൺഗ്രസിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെയാണ് ബിജെപിയിലും അസ്വാരസ്യങ്ങൾ പുറത്തുവരുന്നത്. അതേസമയം ശോഭാ സുരേന്ദ്രനും പിഎൻ വേലായുധനും കെപി ശ്രീശനും അടക്കമുള്ളവര്‍ ഉന്നയിച്ച പരസ്യ വിമർശനം നിലനിൽ‌ക്കെ പ്രശ്ന പരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെ‍ടൽ ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്തെത്താനുള്ള സാധ്യത തള്ളികളയാനാകില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article