ലാൻഡ് റോവർ ഡിഫൻഡറിന്റെ ഹൈബ്രിഡ് പതിപ്പ് ഉടനെത്തും; ബുക്കിങ് ആരംഭിച്ചു

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:26 IST)
ഡിഫൻഡറിന്റെ ഹൈബ്രിഡ് പതിപ്പിനെ ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ തയ്യാറെടുത്ത് ഐകോണിക് വാഹന ബ്രാൻഡായ ലാൻഡ് റോവർ. ഡിഫന്‍ഡര്‍ P400e എന്നായിരിയ്ക്കും ഹൈബ്രിഡ് പതിപ്പിന്റെ പേര്. ഹൈബ്രിഡ് പതിപ്പിനായുള്ള ബുക്കിങ് ലാൻഡ് റോവർ ആരംഭിച്ചു. എന്നാൽ അടുത്ത വർഷം മുതൽ മാത്രമാണ് ഡെലിവറി ആരംഭിയ്ക്കുക. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഡിഫൻഡറിനെ ലാൻഡ് റോവർ ഇന്ത്യൻ വിപണീയിലെത്തിച്ചത്.  
 
SE, HSE, X-ഡൈനാമിക് HSE, X എന്നിങ്ങനെ നാല് വേരിയന്റുകളില്‍ 110 എന്ന അഞ്ച് ഡോർ പതിപ്പിൽ മാത്രമായിരിയ്ക്കും ഡിഫൻഡർ ഹൈബ്രിഡ് എത്തുക എന്നാണ് റിപ്പോർട്ടുകൾ. 2.0 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം 105 kW ഇലക്ട്രിക് മോട്ടോറാണ് ഡിഫൻഡർ ഹൈബ്രിഡിൽ നൽകിയിരിയ്ക്കുന്നത്. എഞ്ചിനും മോട്ടോറും ചേരുന്നതോടെ ഡിഫൻഡർ ഹൈബ്രിഡിന്റെ ഔട്ട്പുട്ട് 386 ബിഎച്ച്പിയും 640 എന്‍എ ടോർക്കുമാകും. ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിൽ ഉണ്ടാവുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article