രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (14:41 IST)
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിൽ അക്രമുണ്ടാക്കാൻ ശ്രമിക്കുയും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പെരിഗണിക്കുന്നത് കോടതി മാറ്റിവച്ചു . പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യം മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി 
 
ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തിട്ടുള്ളത്.
 
ശബരിമലയിൽ സ്ത്രീപ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ ചാനൽ ചർച്ചകളിലൂടെയും സാമുഹ്യ മാധ്യമങ്ങൾ വഴിയും പരസ്യമായി അക്രമങ്ങൾക്ക് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തിരുന്നു. നിലവിൽ കൊട്ടാരക്കര സബ്‌ജെയിലിൽ റിമാൻഡിലാണ് രാഹുൽ ഈശ്വറും സംഘവും. 

അനുബന്ധ വാര്‍ത്തകള്‍

Next Article