ചെന്നൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പർ താരം രജനീകാന്ത്. പ്രായഭേതമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് രജനീകാന്ത് വ്യക്തമാക്കി.