ശബരിമല സ്ത്രീപ്രവേശനത്തിൽ ഇതര രാഷ്ട്രീയക്കാർ കപടനാടകം കളിക്കുന്നു, കേന്ദ്രസർക്കാർ ഉത്തരവ് ഇവർ വായിക്കണം: ബിജിബാൽ

ശനി, 20 ഒക്‌ടോബര്‍ 2018 (12:53 IST)
ശബരിമലയിൽ സ്ത്രീ പ്രവേസനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ വികാരവും പ്രതികരണവും മനസിലാക്കാം എന്നാൽ കപട നാടകം കളിക്കുന്ന ഇതരരാഷ്ട്രീയ പാർട്ടികൾ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനു നൽകിയ ഉത്തരവ് വായിച്ച് വസ്തുനിഷ്ടമായ നിലാപാട് സ്വീകരിക്കണമെന്ന് സംഗീത സംവിധായകൻ ബിജിബാൽ.
 
‘നിങ്ങൾ സുപ്രീം കോടതി, ഭരണഘടന, കേന്ദ്ര സർക്കാർ നയങ്ങൾ - ഇവയോടൊപ്പമാണോ അതോ ജനാധിപത്യ ഭരണസംവിധാനത്തിൽ തന്നെ വിശ്വാസം ഇല്ലെന്നാണോ‘ എന്ന് അദ്ദേഹം ഫെയിസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബിജിബാലിന്റെ കുറിപ്പ്  
 
ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
വിശ്വാസികളുടെ വികാരവും പ്രതികരണവും മനസ്സിലാക്കാം. പക്ഷെ അവരെ പിന്തുണക്കുന്നു എന്ന് കപട നാടകം കളിക്കുന്ന ഇതരരാഷ്ട്രീയചേരിക്കാർ കേന്ദ്രഗവണ്മെന്റ് സംസ്ഥാന സർക്കാരിനു നൽകിയ ഉത്തരവിന്റെ ഈ ഉള്ളടക്കം വായിച്ചിട്ടു വസ്തുനിഷ്ഠമായി പറയുക. നിങ്ങൾ സുപ്രീം കോടതി, ഭരണഘടന, കേന്ദ്ര സർക്കാർ നയങ്ങൾ - ഇവയോടൊപ്പമാണോ അതോ ജനാധിപത്യ ഭരണസംവിധാനത്തിൽ തന്നെ വിശ്വാസം ഇല്ലെന്നാണോ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍