ശബരിമലയിൽ പോയിട്ടുണ്ട്, തന്ത്രി കുടുംബത്തിലെ പെൺകുട്ടികളും പോയിട്ടുണ്ട്, അന്ന് തന്ത്രി ക്ഷേത്രം അടച്ചിട്ടില്ല; രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് ലക്ഷ്മി രാജീവ്

ശനി, 20 ഒക്‌ടോബര്‍ 2018 (14:25 IST)
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമല സന്ദർശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതെങ്കിലും യുവതി ശബരിമലയില്‍ എത്തുമോ എന്നതാണ് കേരളം ഉറ്റു നോക്കുന്ന വിഷയം.
 
ശബരിമലയില്‍ കോടതി വിധിക്ക് മുന്‍പേ തന്നെ യുവതികള്‍ പോകാറുണ്ട് എന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ട്. എഴുത്തുകാരിയായ ലക്ഷ്മി രാജീവ് താന്‍ മുന്‍പ് പല തവണ ശബരിമലയില്‍ പോയിട്ടുണ്ടെന്നും അക്കാര്യം അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും വെളിപ്പെടുത്തിയിരിക്കുന്നു.
 
മുംബൈയില്‍ നിന്നുള്ള യുവതികള്‍ അടക്കം പല സ്ത്രീകളും ശബരിമലയിൽ പോയിട്ടുണ്ടെന്നും ശബരിമലയിലെ മേല്‍ശാന്തിമാരുടെ അറിവോട് താനും പതിനെട്ടാം പടി കയറിയിട്ടുണ്ട് എന്നും ലക്ഷ്മി രാജീവ് വെളിപ്പെടുത്തി. പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഉള്ള വിഷം നിറച്ച ബലൂണ്‍ ആണ് ഇപ്പോഴത്തെ പ്രതിഷേധമെന്ന് അവർ വ്യക്തമാക്കുന്നു.
 
തന്ത്രി കുടുംബത്തിലെ പത്ത് വയസ്സിന് മുകളില്‍ പ്രായമുളള പെണ്‍കുട്ടി ശബരിമലയില്‍ പോയിട്ടുണ്ട്. അന്നൊന്നും തന്ത്രി ക്ഷേത്രമടച്ച് ഇറങ്ങിപ്പോയിട്ടില്ലെന്നും ലക്ഷ്മി രാജീവ് പറഞ്ഞു. തന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് താൻ ശബരിമലയിൽ കയറിയിട്ടുണ്ടെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചതെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍