തെറ്റിദ്ധാരണയെങ്കിൽ തിരുത്തിയേനെ: മലപ്പുറം വിഷയത്തിൽ മനേകഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

Webdunia
വ്യാഴം, 4 ജൂണ്‍ 2020 (19:11 IST)
തിരുവനന്തപുരം: കേരളത്തിനെതിരെ പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കാട് മണ്ണാർക്കാടാണ് ആന ചെരിഞ്ഞത്. എന്നാൽ അത് മലപ്പുറത്താണെന്ന് വരുത്തി കേന്ദ്ര മന്ത്രിയടക്കമുള്ളവർ വസ്തുതാ വിരുദ്ധമായ ക്യാമ്പയിന്‍ നടത്തുന്നു. കേരളത്തെയും മലപ്പുറത്തെയും അപമാനിക്കാനാണ് ശ്രമിച്ചത്.ഇത് ശരിയായ രീതിയല്ല. കേരളത്തിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല മുഖ്യമന്ത്രി പറഞ്ഞു.
 
തെറ്റിദ്ധാരണയുടെ പേരിലാണ് മനേക ഗാന്ധി ആ പ്രസ്ഥാവന നടത്തിയതെങ്കിൽ അത് തിരുത്താൻ അവർ തയ്യാറാകുമായിരുന്നു.അത് തിരുത്താന്‍ തയാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും. എന്നാല്‍ കൊവിഡ് പ്രതിരോധതിൽ കേരളത്തിന് ലഭിച്ച ഖ്യാതി ഇല്ലാതാക്കി വിദ്വേഷം പരത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article