ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (16:32 IST)
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ പഴത്തില്‍ വച്ചിരുന്ന സ്ഫോടക വസ്തു കടിച്ച് വായുംനാവും തകര്‍ന്ന് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്.
 
ശക്തമായ സ്‌ഫോടനത്തില്‍ ഗര്‍ഭണിയായ ആനയുടെ മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്നിരുന്നു. വേദനകൊണ്ട് വെള്ളത്തില്‍ തലതാഴ്ത്തി നില്‍ക്കുകയായിരുന്നു ആന. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്. 15 വയസുമാത്രമായിരുന്നു ആനക്കുണ്ടായിരുന്നത്. 1997ല്‍ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും ഇതേരീതിയില്‍ കാട്ടാന ചരിഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍