പത്തനംതിട്ടയില്‍ നാലുദിവസത്തിനിടെ 16.827 കോടി രൂപയുടെ കൃഷിനാശം

എ കെ ജെ അയ്യര്‍
വ്യാഴം, 13 ഓഗസ്റ്റ് 2020 (11:03 IST)
കാലവര്‍ഷത്തില്‍ ചൊവ്വാഴ്ചവരെയുള്ള നാലു ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ 16.827 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ജില്ലയില്‍ 6776 കര്‍ഷകരുടെ 450.74 ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ക്കാണു നാശം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്.
 
വാഴ, നെല്ല്, പച്ചക്കറി, റബ്ബര്‍, തെങ്ങ്, കുരുമുളക്, കിഴങ്ങ് വര്‍ഗങ്ങള്‍, മരച്ചീനി, വെറ്റിലക്കൊടി, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, കരിമ്പ്, ജാതി എന്നീ വിളകള്‍ക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്. പന്തളം, പളളിക്കല്‍, തോന്നല്ലൂര്‍, ആറന്മുള, കുളനട, മെഴുവേലി, തുമ്പമണ്‍, തെക്കേക്കര, മല്ലപ്പുഴശേരി, ചെറുകോല്‍, കോയിപ്രം, പുറമറ്റം, നിരണം, മല്ലപ്പള്ളി, കോട്ടാങ്ങല്‍, കല്ലൂപ്പാറ, കുന്നംന്താനം, ഏനാദിമംഗലം, കൊടുമണ്‍, കോന്നി, മൈലപ്ര, പ്രമാടം, വള്ളിക്കോട്, റാന്നി അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, തോട്ടമണ്‍ എന്നീ സ്ഥലങ്ങളിലാണ് കൃഷിനാശം വ്യാപകമായി ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article