മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിൽ, ഊഹാപോഹങ്ങൾ പ്രചരിപ്പിയ്ക്കരുത് എന്ന് മകൻ

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (10:53 IST)
ഡല്‍ഹി: മഷ്തിഷ്ക ശസ്ത്രികിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിൽ. പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല എന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നും ഡൽഹി ആർമി ആശുപത്രി അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ പരിശോധനയിലാണ് പ്രണബ് മുഖർജിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. 
 
അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് മകന്‍ അഭിജിത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. അച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജ വാര്‍ത്തയുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നും അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article