പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഡിസം‌ബര്‍ 2024 (15:07 IST)
പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം നടന്നത്. കരോള്‍ വേഷം അണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുമ്പോഴാണ് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ എത്തിയത്. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞ് പ്രധാന അധ്യാപികയേയും മറ്റ് അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയായിരുന്നു.
 
നല്ലേപള്ളി സ്വദേശികളായ അനില്‍കുമാര്‍, സുശാസനന്‍, വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ അനില്‍കുമാര്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article