ഓൺലൈൻ ഷെയർ ഇടപാടിൽ 40 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 22 ഡിസം‌ബര്‍ 2024 (15:02 IST)
എറണാകുളം : ഓൺലൈൻ ഷെയർ ഇടപാടിൽ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തു എറണാകുളം പിറവം സ്വദേശിയിൽ നിന്ന് 398000 രൂപ തട്ടിയ കേസിൽ ഒരാൾ പോലീസ് പിടിയിലായി. തൃശൂർ പോട്ട പഴമ്പിളി പുല്ലൻവീട്ടിൽ നബിൻ എന്ന ഇരുപത്താറുകാരനാണ് ആലുവ സൈബർ പോലീസിന്റെ വലയിലായത്.

ഫേസ്‌ബുക്കിലൂടെ വന്ന പരസ്യത്തിൽ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ നിക്ഷേപത്തിന് വാൻ ലാഭമായിരുന്നു തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്.ഇത് കണ്ടു പിറവം സ്വദേശി ബന്ധപ്പെട്ടപ്പോൾ പുതുതായുള്ള ഐ.പി.ഓ കാലിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയിലേറെ ലാഭം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു സംഘം പറഞ്ഞത് അനുസരിച്ചു പിറവം സ്വദേശി ഏപ്രിൽ മാസം പല ദിവസങ്ങളിലായാണ് പതിനാറു തവണയായി ഇത്രയധികം രൂപ വിവിധ അക്കൗണ്ടുകളിലായി അയച്ചുകൊടുത്തത്.

എന്നാൽ ലാഭത്തിന്റെ കാര്യം അന്വേഷിച്ചപ്പോൾ നിക്ഷേപമോ ലാഭമോ ലഭിക്കുന്നില്ലെന്ന് കണ്ട്.പരാതി നൽകുകയായിരുന്നു.തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേത്രത്തിത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അങ്ങനെ പ്രതി നബിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചതും കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഇയാളുടെ അക്കൗണ്ടിലൂടെ ഒന്നേകാൽ കോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തി. ഇതിനൊപ്പം തട്ടിപ്പു സംഘത്തിൽ പെട്ട മറ്റു ആളുകൾ അയയ്ക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചു നൽകുന്നതും ഇയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article