Ep jayarajan and Mv govindan
ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍. ജയരാജന്റെ പ്രവര്‍ത്തനത്തില്‍ നേരത്തേ പോരായ്മ ഉണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങളുണ്ടാക്കി പ്രതിസന്ധിയിലാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ അവസാനഘട്ട മറുപടി പ്രസംഗത്തിലാണ് എം വി ഗോവിന്ദന്‍ ഇ പി ജയരാജനെ ശക്തമായി വിമര്‍ശിച്ചത്.
പാര്‍ട്ടിക്ക് കീഴില്‍ നിന്നുകൊണ്ട് കൃത്യമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതില്‍ ഇ പി പരാജയപ്പെട്ടെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും മറുപടി പ്രസംഗത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച പുറത്തുവന്നിരുന്നു. ഇതിനുശേഷം ഇ പി ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇപി ജയരാജനെ പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന തരത്തിലേക്ക് പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.