ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരാജന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ഡിസം‌ബര്‍ 2024 (16:31 IST)
ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരാജന്‍. പാര്‍ട്ടിയുടെ അനുവാദം വാങ്ങിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടോമൂന്നു ഭാഗങ്ങളായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 
 
ആദ്യഭാഗം ഉടന്‍ പാര്‍ട്ടിയുടെ അനുമതിക്കായി നല്‍കും. എന്നാല്‍ പുസ്തകത്തിന്റെ പ്രസാധകരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആത്മകഥയുടെ പേരും തീരുമാനിച്ചിട്ടില്ല. നിലവില്‍ ആത്മകഥയുടെതെന്ന തരത്തില്‍ പുറത്തുവന്ന ഭാഗങ്ങള്‍ക്ക് ആത്മകഥയുമായി ഒരു ബന്ധവും ഇല്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍