വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (14:05 IST)
പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തറ പറ പറയുന്ന ബഹുമാനം ഇല്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശനെന്നും കോണ്‍ഗ്രസിലുള്ള എല്ലാവരും സതീശനെ സഹിക്കുകയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
 
അതേസമയം വെള്ളാപ്പള്ളിക്കടക്കം ആര്‍ക്കും തന്നെ വിമര്‍ശിക്കാമെന്നും തന്നെ വിമര്‍ശിക്കുന്നതില്‍ വിഷമമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജനം എല്ലാം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍