ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ടാണ് മുകേഷിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്, സിപിഎമ്മിലും പവര്‍ ഗ്രൂപ്പ്: വി ഡി സതീശന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 30 ഓഗസ്റ്റ് 2024 (15:16 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ടാണ് മുകേഷിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന്റെ ഉത്തരവാദി സംസ്ഥാനസര്‍ക്കാരാണെന്നും ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 
പാര്‍ട്ടിയിലെ ആളുകള്‍ മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആസ്ഥാനത്ത് തുടരാന്‍ പോലും അര്‍ഹതയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍