ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു. അനുമതി ഇല്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കും. റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ വായ്പ നല്‍കുന്നതും സാമ്പത്തിക ഇടപാട് നടത്തുന്നതും ജാമ്യമില്ല കുറ്റമായി കണക്കാക്കി പിഴ ഈടാക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനുള്ള കരടുബില്ല് കേന്ദ്രം അവതരിപ്പിച്ചു.
ലോണ്‍ ആപ്പുകള്‍ക്കാണ് ഇതോടെ പൂട്ടുവീഴുന്നത്. ആരെങ്കിലും ഡിജിറ്റലായോ മറ്റേതെങ്കിലും വിധത്തിലോ പണം വായ്പ നല്‍കിയാല്‍ ഏറ്റവും കുറഞ്ഞ ശിക്ഷ രണ്ടു വര്‍ഷം തടവാണ്. ഇതോടൊപ്പം 2 ലക്ഷം രൂപ പിഴയും ഉണ്ട്. ഒരുഒരു കോടി രൂപ വരെ പിഴ ഈടാക്കാം. കൂടാതെ പണം കൊടുക്കുന്ന ആളിന്റെയോ വാങ്ങുന്ന ആളിന്റെ ആസ്തി ഒന്നിലധികം സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഉണ്ടെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറാനും ബില്ലില്‍ പറയുന്നു.