ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (11:20 IST)
ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി. ഇതുവരെ ഏഴുവര്‍ഷമായിരുന്നു സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനുള്ള കാലാവധി. എന്നാലിത് 12 വര്‍ഷമായി നീട്ടിയിരിക്കുകയാണ്. ചെറിയ കാലയളവ് ലൈഫ് പദ്ധതിയെ ദുരുപയോഗം ചെയ്യുമെന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് കാലയളവില്‍ മാറ്റം കൊണ്ടുവന്നത്. പിഎംഎവൈ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ലഭിക്കുന്ന വീടുകള്‍ക്കും ഇതേ നിബന്ധന ബാധകമാണ്. 
 
കൂടാതെ സ്ഥലം പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. പദ്ധതിയുടെ തുടക്കത്തില്‍ 12 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഇത് പത്തുവര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ വീടുകള്‍ കൈമാറുന്നതിന് ഏഴുവര്‍ഷമായി ചുരുക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍