ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് യുപി പോലീസ് ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ വധിച്ചത്. പഞ്ചാബ് ഗുരുദാസ് പൂരിലെ പോലീസ് പോസ്റ്റ് ആക്രമിച്ച സംഘത്തെയാണ് പോലീസ് വധിച്ചത്. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയില്‍പ്പെട്ട ഗുര്‍വിന്ദര്‍ സിംഗ്, വീരേന്ദര്‍ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.