ഒരു ദിവസം മുഴുവനും തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെടാത്തതില്‍ വിഷമിച്ച് പൂജാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. അമിത് ശര്‍മ എന്ന 40കാരനായ പൂജാരിയാണ് കഴുത്തറുത്ത് മരിച്ചത്. തന്റെ വാടക വീടിന്റെ മുറ്റത്ത് വച്ചായിരുന്നു ആത്മഹത്യ. കട്ടര്‍ വച്ച് കഴുത്തറുക്കുകയായിരുന്നു. അമ്മേ കാളി എനിക്ക് ദര്‍ശനം നല്‍കു എന്ന ഭര്‍ത്താവിന്റെ വിളി കേട്ട് അടുക്കളയില്‍ നിന്ന ഭാര്യ പുറത്തേക്ക് വന്നു നോക്കുമ്പോഴാണ് ദാരുണമായ സംഭവം കണ്ടത്.