ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് കേരളം. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കേരളത്തില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഊര്‍ജ്ജമന്ത്രി മനോഹര്‍ ലാല്‍ ഖാട്ടര്‍ അറിയിച്ചിരുന്നു. കേരളതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപം ഉണ്ടെന്നും അതിനാല്‍ തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.