ചെന്നൈ: ക്രിസ്മസ് സീസണിലെ തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ. തിങ്കളാഴ്ച രാത്രി 11:20 ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന 06043 നമ്പർ എക്സ്പ്രസ്സ് ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് കൊച്ചുവേളിയിൽ എത്തും. തിരികെ ചൊവ്വാഴ്ച രാത്രി 8:20 നു കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന 06044 നമ്പർ എക്സ്പ്രസ്സ് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തും.