ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (09:12 IST)
തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയായ ഹേമചന്ദ്രന്‍(61) ആണ് മരിച്ചത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പുതുക്കാട് മെഫെയര്‍ ബാറിലാണ് സംഭവം നടന്നത്.
 
11 മണിക്ക് ബാര്‍ സമയം അവസാനിച്ച ശേഷം ജീവനക്കാരന്‍ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് പ്രതി പുറകില്‍ നിന്നും കുത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് ബാറില്‍ വെച്ച് ടച്ചിങ്‌സ് കൊടുക്കാത്തതില്‍ പ്രതി ജീവനക്കാരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പുറത്തുകിട്ടിയാല്‍ തീര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍