പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മാത്രം ചുമതലകള്‍ നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. നേതൃത്വം എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇപ്പോഴാണ് ചാണ്ടി ഉമ്മന്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയിട്ടും തനിക്ക് തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.