ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 23 നവം‌ബര്‍ 2024 (13:57 IST)
ചേര്‍ത്തുപിടിച്ച് സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി അറിയിച്ച് പി സരിന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടര്‍ക്കും ആകമഴിഞ്ഞ് നന്ദി രേഖപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറിച്ചു. കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണെന്നും പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തുടരുമെന്നും ജനങ്ങള്‍ക്കിടയില്‍ താന്‍ ഉണ്ടാവുമെന്നും സരിന്‍ പറഞ്ഞു.
 
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം -
ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാവും.
സസ്‌നേഹം,
ഡോ. സരിന്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍