"തമാശയല്ല, സീരിയസ്സായാണ്" ദൃശ്യം രണ്ടിലെ ആ റോഡ് പിണറായി സർക്കാരിന്റെ നേട്ടമെന്ന് എംഎൽഎ

Webdunia
ശനി, 20 ഫെബ്രുവരി 2021 (14:30 IST)
ദൃശ്യം രണ്ടിലെ രംഗത്തെ പിണറായി സർക്കാരിന്റെ ഭരണനേട്ടവുമായി ബന്ധിപ്പിച്ച് ഒറ്റപ്പാലം എംഎൽഎ പി ഉണ്ണി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഉണ്ണിയുടെ പ്രതികരനം.
 
മോഹൻ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ? 
അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ,
ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. 
പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1ൽ ) ആ റോഡ് വളരെ മോശമായിരുന്നു. എന്നായിരുന്നു എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
 
അങ്ങനെയെങ്കിൽ ആഭ്യന്തരം പരാജയമായത് കൊണ്ടാണ് ജോർജുകുട്ടിയെ പിടിക്കാൻ പറ്റാത്തതെന്നാണ് കമന്റുകൾ പറയുന്നത്. തമാശയല്ല എംഎൽഎ കാര്യമായി തന്നെയാണ് ഇതെല്ലാം പറയുന്നതെന്നും ചിലർ പരിഹസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article