മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദൃശ്യം 2 സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുമ്പോൾ ദൃശ്യത്തിന് ഒരു മൂന്നാം ഭാഗത്തിന് സാധ്യതയുള്ളതായി സൂചന നൽകിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.