കാറിൽ കൊക്കയിൻ കടത്ത്, ബിജെപി വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ

Webdunia
ശനി, 20 ഫെബ്രുവരി 2021 (14:16 IST)
കൊക്കയ്‌ൻ കൈവശം വെച്ച ബിജെപി വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് പമേലയെ പിടികൂടിയത്.
 
ബംഗാള്‍ ബി.ജെ.പി യുവ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായ പമേല ഗോസ്വാമിയിൽ നിന്നും 100 ഗ്രാം കൊക്കയ്‌ൻ ആണ് പോലീസ് പിടിച്ചെടുത്തത്. പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലുമായിരുന്നു കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പമേലയുടെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രബീർ കുമാർ ഡേയെയും പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പമേലയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article