ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര നാളെ കാസര്‍കോട് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. പുതിയ കേരളത്തിനായി വിജയ യാത്ര എന്നാണ് യാത്രയുടെ മുദ്രാവാക്യം. നാളെ വൈകുന്നേരം മൂന്നുമണിക്ക് താളിപ്പടുപ്പ് മൈതാനിയിലാണ് യോഗി ആദിത്യനാഥ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്.
ജാഥയില്‍ വിവിധയിടങ്ങളിലായി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, നടു ഖുഷ്ബു, തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.