ഇന്ധന വില വർധന 13 ആം ദിവസം; സംസ്ഥാനത്ത് പെട്രോൾ വില 93 രൂപയിലേയ്ക്ക്

ശനി, 20 ഫെബ്രുവരി 2021 (07:32 IST)
തുടർച്ചയായ 13 ആം ദിവസവും മുടക്കമില്ലാതെ ഇന്ധന വില വർധിച്ചതോടെ പെട്രോൾ വില റെക്കോർഡിലേയ്ക്ക് കുതിയ്ക്കുന്നു. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് വർധിച്ചത്. ഇന്ധന വിലയിൽ ഏറ്റവും വൽകിയ പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 93 രൂപയോട് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ 62 പൈസയായി. 87 രൂപ 22 പൈസയാണ് ഡീസലിന് തിരുവനന്തപുരത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 85 പൈസയായി ഉയർന്നു. ഡീസലിന് 85 രൂപ 45 പൈസ നൽകണം. ഈ മാസം മാത്രം ഡീസലിന് 4 രൂപ 30 പൈസയും, പെട്രോളിന് 3 രൂപ 87 പൈസയുമാണ് വർധിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍