സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 10രൂപയെങ്കിലും കുറയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

ശ്രീനു എസ്

ശനി, 20 ഫെബ്രുവരി 2021 (13:40 IST)
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 10രൂപയെങ്കിലും കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രി തോമസ് ഐസക് തയ്യാറകുമോയെന്നും പെട്രോളിന് കേന്ദ്രനികുതിയെക്കാള്‍ സംസ്ഥാന നികുതിയാണ് കൂടുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
 
അതേസമയം ഇ ശ്രീധരനെ പോലെ പല പ്രമുഖരും ബിജെപിയിലേക്ക് ഇനിയും വരുമെന്നും. ഇ ശ്രീധരന്‍ ഏതു പദവിയിലും ഇരിക്കാന്‍ യോഗ്യനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 2900കോടിയുടെ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുടെ കരാര്‍ ആരെയും അറിയിക്കാതെ ഒപ്പിട്ടതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 
കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ കാസര്‍കോട് നിന്നാണ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. പുതിയ കേരളത്തിനായി വിജയ യാത്ര എന്നാണ് യാത്രയുടെ മുദ്രാവാക്യം. നാളെ വൈകുന്നേരം മൂന്നുമണിക്ക് താളിപ്പടുപ്പ് മൈതാനിയിലാണ് യോഗി ആദിത്യനാഥ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍