ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ജോലി, വിനോദം, ആശയവിനിമയം എന്നിവയ്ക്കായി നമ്മള്‍ ലാപ്ടോപ്പുകള്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ ലാപ്ടോപ്പ് കഴിയുന്നത്ര കാലം പ്രവര്‍ത്തനക്ഷമവും കാര്യക്ഷമവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് നശിപ്പിക്കുന്ന ശീലങ്ങള്‍ നിങ്ങള്‍ ഉപപേക്ഷിക്കണം. അവയെന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ ലാപ്ടോപ്പ് എപ്പോഴും പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കരുത്. നിങ്ങളുടെ ലാപ്ടോപ്പ് എപ്പോഴും പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കുന്നത് സൗകര്യപ്രദമാണെന്ന് തോന്നിയേക്കാം, എന്നാല്‍ ഈ ശീലം കാലക്രമേണ ബാറ്ററിയെ തകരാറിലാക്കും. ബാറ്ററി 100% എത്തുകയും പ്ലഗ് ഇന്‍ ചെയ്ത നിലയില്‍ തുടരുകയും ചെയ്താല്‍, അത് അനാവശ്യമായ സമ്മര്‍ദ്ദത്തിനും ബാറ്ററിക്ക് കേടുപാടുകള്‍ക്കും കാരണമാകും. ലാപ്ടോപ്പിന്റെ ആന്തരിക ഘടകങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണ് അമിത ചൂട്. ലാപ്ടോപ്പ് അമിതമായി ചൂടാകുമ്പോള്‍, അത് അതിന്റെ പ്രോസസറിലും മറ്റ് ഭാഗങ്ങളിലും അധിക സമ്മര്‍ദ്ദം ചെലുത്തുന്നു, ഇത് അതിന്റെ ആയുസ്സ് കുറയ്ക്കും.
ഒന്നിലധികം ഹെവി പ്രോഗ്രാമുകളോ വളരെയധികം ആപ്പുകളോ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നത് നിങ്ങളുടെ ലാപ്ടോപ്പിന്റെ പ്രകടനം മന്ദഗതിയിലാക്കുകയും അത് അമിതമായി ചൂടാകാന്‍ കാരണമാവുകയും ചെയ്യും. നിങ്ങളുടെ ലാപ്ടോപ്പ് നിരന്തരം ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഹാര്‍ഡ്വെയറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ മൊത്തത്തിലുള്ള വേഗതയെ ബാധിക്കുകയും ചെയ്യും. അതുപോലെ തന്നെ തലയിണകള്‍, പുതപ്പുകള്‍ അല്ലെങ്കില്‍ വസ്ത്രങ്ങള്‍ പോലുള്ള മൃദുവായ പ്രതലങ്ങളില്‍ നിങ്ങളുടെ ലാപ്ടോപ്പ് വയ്ക്കുന്നത് വായുസഞ്ചാരം നിയന്ത്രിക്കുകയും ലാപ്‌ടോപ്പ് അമിതമായി ചൂടാകാന്‍ കാരണമാവുകയും ചെയ്യും.