കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ 'ഒറ്റയ്‌ക്കല്ല ഒപ്പമുണ്ട്' പദ്ധതിയുമായി സർക്കാർ

Webdunia
ശനി, 11 ജൂലൈ 2020 (17:45 IST)
തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ നേരിടാനും ഒപ്പം ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ഒട്ടയ്‌ക്കല്ല ഒപ്പമുണ്ട് പദ്ധതി.ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
 
പദ്ധതിയുടെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.ഇത്തരത്തിൽ രണ്ടാഴ്‌ച കൊണ്ട് 68,814 കുട്ടികള്‍ക്കാണ് മാനസിക സേവനം നല്‍കിയത്. ഇതില്‍ 10,890 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ബന്ധുക്കൾ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അപാകതകൾ തോന്നിയാൽ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
 
ആശ വര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തയ്യാറാക്കി നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പ്രശ്‌നമുള്ളതായി കണ്ടെത്തിയ കുട്ടികൾക്ക് 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യല്‍ പദ്ധതിയുടെ കീഴില്‍ കൗണ്‍സിലിംഗും നല്‍കി വരുന്നതായി മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article