അത്തരം പരസ്യങ്ങൾ ഇനി പറ്റില്ല: നയം കർശനമാക്കി ഗൂഗിൾ

Webdunia
ശനി, 11 ജൂലൈ 2020 (17:28 IST)
പുതിയ പരസ്യനയത്തിൽ നിർണായകമായ തീരുമാനങ്ങൾ കൈകൊണ്ട് ഗൂഗിൾ. പുതിയ നയപ്രകാരം ഇനി മുതൽ ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന പരസ്യങ്ങൾ ഇനി ഗൂഗിളിൽ നൽകാനാവില്ല. ഇത് പ്രകാരം സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും..
 
നിങ്ങളുടെ ഭാര്യ അറിയാതെ അവരുടെ വാട്‌സ്ആപ്പ് നോക്കാം ഭർത്താവ് നിങ്ങളരിയാതെ എവിടെ പോകുന്നുവെന്ന് ട്രാക്ക് ചെയ്യാം എന്ന തരത്തിൽ വരുന്ന പരസ്യങ്ങൾക്കാണ് പുതിയ നയം ബാധകമാകുക.സര്‍വെലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണ് എന്നതാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജിപിഎസ് ട്രാക്കർ,സ്പൈ ക്യാമറകൾഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്ക്കെല്ലാം ഈ നയം ബാധകമാണ്.
 
അതേസമയം പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവക്ക് പരസ്യനയം ബാധകമാകില്ല,അടുത്ത പങ്കാളിയെ നിരീക്ഷിക്കാന്‍ പലര്‍ക്കും പ്രേരണയാകുന്നത് ഗൂഗിള്‍ പരസ്യങ്ങളാണ് എന്ന 2018 ലെ പഠനം അധികരിച്ചാണ് ഗൂഗിൾ ഇത്തരമൊരു തീരുമാനത്തിൽ എത്തിചേർന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article